---
title: "കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: " UAE Woman Found Dead In Kozhikode Hotel, Police Begin Probe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378553/ uae-woman-found-dead-kozhikode-nadakkavu-hotel"
published_at: "2026-08-14T19:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f19cd6fbf2_uae-woman-found-dead-kozhikode-nadakkavu-hotel.jpg"
keywords: ["UAE Woman Death", "Woman Death", "Kozhikode News"]
---

# കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്.

കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തിൽ എത്തിയതായിരുന്നു ഇവർ. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു വരികയാണ്.

**English Summary:**

A woman from Ras Al Khaimah, UAE, was found dead in a hotel in Nadakkavu, Kozhikode. Identified as Zainab Ali Juma Mohammed Al Marzooki, she was in Kerala with her family for tourism. Nadakkavu Police have started inquest proceedings and an investigation is underway. The cause of death will be confirmed after postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378553/ uae-woman-found-dead-kozhikode-nadakkavu-hotel)